പട്ടികജാതി വികസന വകുപ്പ് നഴ്‌സിങ്, പാരാമെഡിക്കല്‍ ബിരുദ/ ഡിപ്ലോമ ക്കാരായ പട്ടികജാതി വിഭാഗക്കാരായ യുവതി – യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് – ജനറല്‍-ജില്ലാ ആശുപത്രികളില്‍ 14 പേരെ അപ്രന്റീസ് നഴ്‌സായും മെഡിക്കല്‍ കോഴ്‌സുകള്‍ പാസായ രണ്ട് പേരെ പാരാമെഡിക്കല്‍ അപ്രന്റീസായും നിയമിക്കും. പ്രായപരിധി 25- 35 നും ഇടയില്‍. അപേക്ഷ ഫോം ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തിളക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജനുവരി 18 ന് വൈകിട്ട് 5 നകം കല്‍പ്പറ്റ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.
ഫോണ്‍ – 04936 203824

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്ട്രോള് യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റിലേക്ക് വാടകയ്ക്ക് നല്കാന് താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.