ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് ജില്ലയിലെ ചെറുകിട വ്യവസായ സേവനങ്ങള് ആരംഭിക്കാനും വിപുലീകരിക്കാനും താത്പര്യമുള്ള സംരംഭകര്ക്കായി പരിശീലനം നല്കുന്നു. വിവിധ പദ്ധതി, ലൈസന്സുകള്, ക്ലിയറന്സ്, വായ്പ, സബ്സിഡി, മാര്ക്കറ്റിങ് സൗകര്യങ്ങള്, യന്ത്ര സാമഗ്രികളുടെ പ്രവര്ത്തനങ്ങള് സംബന്ധിച്ച് പരിശീലനം നല്കും. ഫെബ്രുവരിയില് ആരംഭിക്കുന്ന പരിശീലന പരിപാടിയില് പങ്കെടുക്കാന് താത്പര്യമുള്ളവര് മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസില് രജിസ്റ്റര് ചെയ്യണം. ഫോണ് – 7034610933, 9447340506, 9188127192.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്