വ്യവസായ വാണിജ്യ വകുപ്പ് സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റില്‍ സംരഭകര്‍ക്കായി ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. ഇന്‍കുബേഷന്‍ സെന്ററില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 5000 രൂപയാണ് സെന്ററിലെ ക്യുബിക്കിളിനുള്ള സര്‍വ്വീസ് ചാര്‍ജ്ജ്. താത്പര്യമുള്ള സംരംഭകര്‍ ജനുവരി 31 നകം www.kied.info/incubation/ ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 048425550322, 9446047013, 7994903058.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്