പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റ കൈനാട്ടിയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ വിവിധ തൊഴില്‍-മത്സര പരീക്ഷാ പരിശീലനത്തിന്
അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കരകൗശല നിര്‍മ്മാണം, തയ്യല്‍ പരിശീലനം, പ്രിന്റിങ് ആന്‍ഡ ബുക്ക് ബൈന്റിങ് അപ്രന്റിസ്, ഡ്രൈവിങ് പരിശീലനം, ടെയിലറിങ് ഇന്‍സ്ട്രക്ടര്‍, പിഎസ്.സി മത്സരപരീക്ഷകളിലാണ് പരിശീലനം. അപേക്ഷ ഫോം അമൃദില്‍ ലഭിക്കും. അപേക്ഷ വെള്ള പേപ്പറിലും നല്‍കാം. താത്പര്യമുള്ളവര്‍ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 15 നകം സെക്രട്ടറി, അമൃദ്, കല്‍പ്പറ്റ നോര്‍ത്ത് പി ഒ, 673122 വിലാസത്തില്‍ അപേക്ഷ നല്‍കണം. മാനന്തവാടി താലൂക്കിലുള്ളവര്‍ക്ക് പിഎസ്.സി മത്സര പരിശീലനത്തിനുള്ള അപേക്ഷ മാനന്തവാടി റ്റി.ഡി.ഒ ഓഫീസില്‍ ലഭിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്