മംഗലശ്ശേരി: മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇടവക വികാരി ഫാ. ലാൽ പൈനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന,നൊവേന എന്നിവയ്ക്ക്, ഫാ. ജോബി മുട്ടത്തിൽ കാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ ദിനങ്ങൾ ആയ ജനുവരി 17, 18,19 തീയതികളിൽ സെമിത്തേരി സന്ദർശനം, ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലി, ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം, ദിവ്യകാരുണ്യപ്രദക്ഷിണം, നേർച്ച ഭക്ഷണം, വാദ്യമേളങ്ങൾ എന്നിവ ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾക്ക് ഫാ. റോബിൻസ് കുമ്പളകുഴി, ഫാ. ടോണി ഏലം കുന്നേൽ, ഫാ. ബെന്നി പീക്കുന്നേൽ, ഫാ. റോയി വട്ടക്കാട്ട്, ഫാ. തോമസ് അറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.

ക്രഷ് ഹെല്പ്പര് നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്വെന്റ്കുന്ന് അങ്കണവാടിയില് പ്രവര്ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്പ്പര് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില് സ്ഥിരതാമസക്കാരായ 18-35 നും ഇടയില് പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്ക്ക് അപേക്ഷിക്കാം.