പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ഗവ ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്ത് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
വികസന കാര്യ സ്റ്റാന്റിങ് ചെയർമാൻ ജോസ് പി എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ പിപി ശിവസുബ്രഹ്മണ്യൻ പിടിഎ പ്രസിഡന്റ് സുദീഷ് ടി.എസ് അദ്ധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡന്റ് കമറുനിസ, എസ്എംസി ചെയർമാൻ സണ്ണി കെജെ, കായിക അധ്യാപകൻ അബുബക്കർ സിദ്ധിക്, പ്രധാന അദ്ധ്യാപകൻ ടി .ബാബു എന്നിവർ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം.മുഹമ്മദ് ബഷീർ സമ്മാനധാനം നിർവഹിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







