മരക്കടവ് സെന്റ് ജോസഫ് പള്ളി ഇടവകയുടെ സാൻജോ സ്ക്വയറിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിന്റെയും വെഞ്ചിരിപ്പ് പട്ടാണിക്കൂപ്പ് പള്ളി വികാരി ഫാ. ജോൺ പുതുക്കുളം,മരക്കടവ് പള്ളി വികാരി ഫാ. ബിജോയ് ജെയിംസ് ചെമ്പക്കര എന്നിവർ സംയുക്തമായി നിർവഹിച്ചു.
പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കും, നൊവേനയ്ക്കും
ഫാ. ജോമേഷ് തേക്കിലക്കാട്ട് (സെന്റ് ജോസഫ് മിഷൻ ഹോസ്‌പിറ്റൽ മാനന്തവാടി) നേതൃത്വം നൽകി. തുടർന്ന് സാൻജോ സ്ക്വയറിലേക്കുള്ള വി. യൗസേപ്പിതാവിന്റെ തിരുസ്വരൂപം വെഞ്ചിരിച്ച് പ്രദക്ഷിണം നടത്തി.
സാൻജോ സ്ക്വയർ വെഞ്ചിരിപ്പ്
സ്ഥലം നൽകിയ കുടകപ്പറമ്പിൽ കുടുംബാംഗങ്ങളെയും
നിർമാണ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്‌ത സുനിൽ കുടിയിരിപ്പിലിനെയും കുടുംബാംഗങ്ങളെയും ആദരിച്ചു. നേർച്ചഭക്ഷണത്തെ തുടർന്ന് ആകാശ വിസ്മയവും ഉണ്ടായിരുന്നു.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള
മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്







