ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയെങ്കിലും സാങ്കേതികതകരാറു മൂലം ആദ്യമെത്തിയ ഫയർഫോഴ്സ് വാഹനത്തിന് തീയണക്കാനായില്ല. പിന്നീട് മറ്റൊരു വാഹനമെത്തിയാണ് തീയണച്ചത്. വീട് പൂർണ്ണമായും കത്തിനശിച്ചു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







