ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന്
യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച പുറക്കാടി, പുഴകുനി, ശ്രീനിലയം വീട്ടിൽ എ.കെ. ശ്രീജിത്ത്(34), പള്ളിക്കുന്ന്, ശ്രീഭവൻ, ഡി.എസ്. ശ്രീജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 0.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ടാറ്റു ഷെഡിൽ ലഹരി വില്‌പനയുന്നെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയ്. പരിസരം വളഞ്ഞ് നിരീ ക്ഷിച്ച ശേഷം ലഹരി വിൽപ്പന ആണെന്ന് ഉറപ്പാക്കിയ ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.
മാർച്ച് 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്, കഫം പരിശോധന, പ്രഷർ,







