ഫുട്ബോള്‍ ഇതിഹാസം മെസി ഒക്ടോബറില്‍ കേരളത്തിലെത്തും. മെസി ഉള്‍പ്പടെയുള്ള അർജന്‍റീന ടീം ഒക്ടോബർ 25-നാണ് കേരളത്തില്‍ എത്തുക. കേരളത്തില്‍ രണ്ട് സൗഹൃദ മത്സരങ്ങളും അർജന്റീന ടീം കളിക്കും. കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് ഇക്കാര്യം അറിയിച്ചത്. നവംബർ രണ്ട് വരെ മെസി കേരളത്തില്‍ തുടരും. ആരാധകരുമായുള്ള സംവാദവും പരിഗണനയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. 20 മിനിറ്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. മത്സരം സ്ഥിരീകരിക്കാന്‍ അർജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാൻ തയ്യാറാണെന്ന് നേരത്തെ അർജന്‍റീന അറിയിച്ചിരുന്നു. എന്നാല്‍ അർജന്റീനയെപ്പോലൊരു ടീമിനെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും മത്സരത്തിനുമായി വലിയ ചെലവ് വരുമെന്നതിനാല്‍ ഫുട്ബോള്‍ അസോസിയേഷൻ ക്ഷണം നിരസിക്കുകയായിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട കേരള കായിക മന്ത്രി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസിഡണ്ട് ക്ലോഡിയോ ടാപിയയ്ക്ക് ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചു. ഈ ക്ഷണം അർജന്‍റീന ഫുട്ബോള്‍ ടീം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം, അർജന്‍റീനയ്ക്ക് എതിരെ മത്സരത്തിനിറങ്ങുന്ന ടീം, കളി നടക്കുന്ന സമയം, സ്ഥലം എന്നിവയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദേശ ടീമിനെത്തന്നെ എതിരാളികളായി കൊണ്ടുവരാനാണ് തീരുമാനം എന്നാണ് സൂചന.

കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം:ലെൻസ്ഫെഡ്
മേപ്പാടി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ സ്മാർട്ട് സോഫ്റ്റ്വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും