സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി ; മൂന്ന് മാസത്തെ കുടിശ്ശിക അനുവദിച്ചു.

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാല് കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അനുവദിച്ചത്. ഇതിനായുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. അടുത്ത ആഴ്ചയോടുകൂടി ഇതിൻ്റെ അലോകേഷൻ പൂർത്തിയായി സ്കൂള്‍ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരും. കഴിഞ്ഞ കുറെക്കാലമായി സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് പ്രധാന അധ്യാപകർ അനുഭവിച്ചു വന്നിരുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് പദ്ധതി മുടക്കമില്ലാതെ നടത്തി കൊണ്ടുപോയിരുന്നത്. ചില പ്രധാന അധ്യാപകർ കടമായാണ് സ്വകാര്യ കച്ചവടക്കാരില്‍ നിന്നും അരിയും പച്ചക്കറിയും വാങ്ങിയിരുന്നത്. ഇതുകൂടാതെ പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതിയുടെ പണവും സർക്കാർ വെട്ടികുറച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുട്ടികളുടെ കഞ്ഞിയിലും മണ്ണിടുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാല്‍ ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം നന്നെ കുറഞ്ഞതും അതുതന്നെ കൃത്യമായി ലഭിക്കാത്തതും പദ്ധതിയെ താളം തെറ്റിച്ചിരുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎയും പദ്ധതി മുടങ്ങുന്നതില്‍ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

𝓞𝓷𝓵𝓲𝓷𝓮 𝓜𝓮𝓭𝓲𝓪

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു.

കേരള കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന്

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

ഉരുൾ ദുരന്ത ബാധിതരുടെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടതായി സി. പി.ഐ. ലോക്കൽ സെക്രട്ടറിയുടെ കുടുംബം’.

കൽപ്പറ്റ.: മുണ്ടക്കൈ – ചൂരൽമല ഉരുള്‍ ദുരന്ത ബാധിത കുടുംബത്തെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയതായി പരാതി . ജീവിതസമ്പാദ്യം അപ്പാടെ ഉരുള്‍വെള്ളം തട്ടിയെടുത്തിട്ടും കുടുംബം ദുരന്തബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കുടുംബശ്രീ മിഷന്‍ തയാറാക്കിയ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.