മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ട
മംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. മീനങ്ങാടി 54-ൽ നിന്നാണ് 0.42 ഗ്രാം എംഡി.എം.എയുമായി ഇയാളെ കസ്റ്റഡിയി ലെടുത്തത്. എസ്.ഐ സി.കെ. ശ്രീധരൻ, സിവിൽ പോലീസ് ഓഫിസർ മാരായ രഞ്ജിത്ത്, രവീന്ദ്രൻ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

റേഷൻകടകളിലെ തൂക്കത്തിലെ വെട്ടിപ്പിന് അറുതിയാകുന്നു.
തിരുവനന്തപുരം: റേഷൻകടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്. ഇപ്പോഴിതാ, ഇനിമുതല് റേഷൻ കടകളില് അളവിലും