പനമരം: കുാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിന്റെ
ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി കളവ് കേസുകളിൽ പ്രതിയു മായ ഇജിലാൽ ആണ് പിടിയിലായത്. സംഭവ സമയം സിദ്ധിക്കും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല. മലപ്പുറത്ത് പോയതായിരുന്നു. സംഭവം അറിഞ്ഞ ഉടനെ പനമരം സബ് ഇൻഇൻസ്പെക്ടർ റസാഖ് എം കെ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ എസ് സി പി ഒ മാരായ അനൂപ്, മോഹൻദാസ് ജിൻസ്,സി പി ഒ മാരായ അജീഷ്,വിനായകൻ’ഇബ്രാഹിംകുട്ടി എന്നിവരും ഉണ്ടായിരുന്നു

സ്വര്ണവിലയില് ഇടിവ്; 95,000ത്തിന് മുകളില് തന്നെ
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് ഇടിവ്. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 13,020 രൂപയാണ് വില.







