രണ്ടാം കയര്‍ പുനസംഘടനയുടെ ഭാഗമായി കയര്‍ ഭൂവസ്ത്ര വിതാനം വിപുലമാക്കുന്നതിനും വിവിധ സാങ്കേതിക അവബോധം നല്‍കുന്നതിനുമായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജില്ലാതല കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി.മജീദ് തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതി എന്ന വിഷയത്തിലും കയര്‍ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതിക വശങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍.അശ്വിനും ക്ലാസ്സെടുത്തു. ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്ര സൗകര്യങ്ങള്‍ ഒരുക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. കയര്‍ കോഴിക്കോട് പ്രൊജക്ട് ഓഫീസര്‍ പി.ശാലിനി, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







