10 വയസുകാരൻ ഊഞ്ഞാലില്‍ കുടുങ്ങി മരിച്ച നിലയില്‍. ആലപ്പുഴ അരൂർ ബൈപ്പാസ് കവലയ്‌ക്ക് സമീപം അഭിലാഷ്- ധന്യ ദമ്ബതികളുടെ മകൻ കശ്യപ് ആണ് മരിച്ചത്.സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവമുണ്ടായത്.
വീട്ടില്‍ മുകളിലത്തെ നിലയില്‍ ഊഞ്ഞാലിനായി കെട്ടിയ ഷോളുണ്ടായിരുന്നു. ഇതില്‍ കുരുങ്ങിയാണ് കുട്ടി മരിച്ചത്. കുമ്ബളം സ്വദേശികളായ കുടുംബം ഏതാനും വർഷങ്ങളായി അരൂരില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.സഹോദരിക്ക് സുഖമില്ലാത്തതിനാല്‍ അച്ഛനും അമ്മയും ആശുപത്രിയില്‍ പോയ സമയത്താണ് സംഭവമുണ്ടായത്.
ആത്മഹത്യയാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ ട്യൂഷൻ ക്ലാസിലെത്തിയപ്പോള്‍ കശ്യപ് വിഷമത്തിലായിരുന്നുവെന്ന് ട്യൂഷൻ അദ്ധ്യാപികയും പറഞ്ഞിട്ടുണ്ട്.