ഓഹരി വിപണിയിൽ 850 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്ക് നഷ്ടമായത് 90 ലക്ഷം

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്കാണ് (73) പണം നഷ്ടമായത്.

വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം വിശ്വാസം പിടിച്ചു പറ്റിയായിരുന്നു തട്ടിപ്പ്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ അയാന ജോസഫ്, വര്‍ഷ സിങ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിക്ഷേപിച്ച തുകയില്‍ 28 ലക്ഷം രൂപ ബാങ്കുകാരുടെ സഹായത്തോടെ മരവിപ്പിച്ചു. പ്രതികളെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. നിക്ഷേപത്തിന് 850 ശതമാനം ലാഭം വാഗ്ദാനം ചെയ്താണു പ്രതികള്‍ ഗ്രൂപ്പ് അംഗങ്ങളെ ട്രേഡിങ്ങിനു പ്രേരിപ്പിച്ചിരുന്നത്.

‘ട്രേഡിങ് ഗുരുവായി’ സ്വയം അവതരിപ്പിച്ചു ഗ്രൂപ്പ് അംഗങ്ങളുടെ വിശ്വാസം നേടുന്നതാണു തട്ടിപ്പിന്റെ ആദ്യപടി. ആളുകള്‍ ചതിയില്‍ വീണെന്ന് മനസ്സിലായാല്‍ അംഗങ്ങള്‍ക്കു നിക്ഷേപം നടത്താനുള്ള പ്രേരണ നല്‍കിയ ശേഷം ഓണ്‍ലൈനായി പണം അടയ്ക്കാനുള്ള ലിങ്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യും.

താല്‍പര്യമുള്ളവര്‍ ഈ ലിങ്ക് തുറന്നു കയറുമ്ബോള്‍ പണം നിക്ഷേപിക്കാനുള്ള വഴി തുറക്കും. അതിനുള്ള ആപ്പ് അംഗങ്ങളുടെ ഫോണിലോ ലാപ്‌ടോപ്പിലോ ഡൗണ്‍ലോഡാവും. തുടര്‍ന്നു പ്രതികള്‍ ഉപദേശിക്കുന്ന രീതിയില്‍ അംഗങ്ങള്‍ പണം നിക്ഷേപിക്കും. മാസങ്ങള്‍ കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാതാവുമ്ബോഴാണു പലരും തട്ടിപ്പു തിരിച്ചറിയുന്നത്.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജസ്റ്റിസ് ശശിധരന്‍ നമ്ബ്യാര്‍ പല ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി എടുത്ത പണം കഴിഞ്ഞ ഡിസംബറിലാണു നിക്ഷേപിച്ചത്. ലാഭമോ മുതലോ ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ കഴിഞ്ഞ അഞ്ചിനു ഹില്‍പാലസ് പൊലീസില്‍ പരാതി നല്‍കി. ഇതോടെ ബാങ്കമുയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 29 ലക്ഷം രൂപ തിരിച്ചു പിടിക്കാനായത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.