യുവാക്കളിലെ അകാലമരണം; വില്ലൻ ഫാസ്റ്റ്ഫുഡ്

മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ പഠന റിപ്പോർട്ട് പുറത്തിറക്കി

യുവാക്കളുടെ അകാലമരണത്തിന് ഭക്ഷണശീലം കാരണമാകുന്നുവെന്ന് പഠന റിപ്പോർട്ട്. ജില്ലയിലെ 39 വയസ്സിനുതാഴെയുള്ള യുവാക്കളിൽ മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥികൾ നടത്തിയ പഠനത്തിലൂടെയാണ് ഫാസ്റ്റ് ഫുഡ് ഉപയോഗം അസ്വാഭാവിക മരണങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയത്.
അവസാനവർഷ എംബിബിഎസ് വി ദ്യാർഥികളായ എസ് അജയ്, ആർ എസ് ആര്യ രാജ്, പി പി അപർണ എന്നിവരാണ് പഠനം നടത്തിയത്. 2024 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ നട ത്തിയ പഠനം ‘ഓർഗൻ സഡൻ ഡെത്ത് സ്റ്റഡി’ എന്നപേരിലാണ് അവതരിപ്പിച്ചത്.
അസ്വാഭാവിക മരണം സംഭവിച്ചവരുടെ പോസ്റ്റ്മോർട്ടം മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയിരുന്നു. ഇതിൽ 31 മരണവും ഹൃദയാഘാതത്തിലൂടെയാണ്. ഫാസ്റ്റ്
ഫുഡിന്റെ അമിതമായ ഉപയോഗം ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നുവെന്നും ഇത് ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

മരിച്ചവരുടെ വയറിൽ എണ്ണയിൽ പൊരിച്ച ഇറച്ചി ഉൾപ്പെടെയു ള്ളവ ദഹിക്കാത്ത രൂപത്തിലാണെന്നും പറയുന്നു.
രാത്രി പത്തിനും രാവിലെ ആറിനുമിടയിലാണ് ഇവരുടെ മരണം സംഭവിച്ചത്. രാത്രികാലങ്ങളിൽ വിശ്രമിക്കേണ്ട ഹൃദയം ഭക്ഷണത്തിന്റെ ദഹനപ്രക്രിയക്കായി അമിതഭാരമേറ്റെടുത്തു വെന്നും റിപ്പോർട്ടിലുണ്ട്.
ആറുമാസമെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മൂന്ന് സംഘമായി പിരിഞ്ഞായിരുന്നു പഠനം.
ഓർഗൻ സഡൻഡെത്ത് പഠനം നടത്തിയ എസ് അജയ്,” ആർ എസ്ആര്യരാജ്, പി പി അപർണ
മരിച്ചവരുടെ വീട്ടുകാർ, സുഹൃ ത്തുക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും ശാസ്ത്രീയ തെളിവുകളും ഉപയോഗപ്പെടുത്തി.

ഉറങ്ങുന്നതിനുതൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് അനാരോഗ്യകരമാണെന്നും ശരിയായ ഭക്ഷണക്രമം ഹൃദ്‌രോഗസാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.