വെണ്ണിയോട്: ജനുവരി 28ന്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരയാത്ര വിജയിപ്പിക്കാൻ യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. വന്യ ജീവി അക്രമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക , കാർഷിക മേഖലയടെ തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക .ബഫർ സോൺ സീറോ പോയിന്റായി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ജാഥ നടത്തുന്നത്. ജനുവരി 22ന് യു ഡി എഫ് കൺവീനർ എം.എം ഹസ്സൻ പങ്കെടുക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.പഞ്ചായത്ത് കമ്മിറ്റിചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ ,മാണി ഫ്രാൻസിസ് ,സി സി തങ്കച്ചൻ, വി സി അബൂബക്കർ ,പോൾസൺ കൂവക്കൽ, പി ശോഭനകുമാരി, കെ.കെ അലി ,വി ഡി സാബു എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







