ഇന്നത്തെ കാലത്ത് യുവാക്കളില്‍ പൊതുവെ കണ്ടുവരുന്നതാണ് തലമുടി നരയ്ക്കുന്നത്. പല കാരണങ്ങള്‍കൊണ്ട് നേരത്തെ മുടി നരയ്ക്കാം. പാരമ്പര്യം കൊണ്ടും ജീവിതശൈലി കൊണ്ടും മുടി നര നേരത്തെ ഉണ്ടാകാം. ഇത് മറക്കുന്നതിന് ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്നത് ഹെയർ ഡൈകളാണ്. പല കളറുകളിലും ഹെയർഡൈ ലഭ്യമാണ്. ഇവ ഉപയോഗിചച്ചുകൊണ്ട് തലമുടി കറുക്കും എങ്കിലും ഇതുകൊണ്ടുള്ള ശാരീരിക പ്രശ്നങ്ങള്‍ ഒട്ടനവധിയാണ്. ഇന്ന് മാര്‍ക്കറ്റില്‍ കണ്ടുവരുന്ന പല ഡൈകളിലും പിപിഡി അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് നല്ല കറുപ്പ് നിറം നല്‍കുന്നതുകൊണ്ടാണ് ഇത് കൂടുതലായി ഉപയോഗിക്കാന്‍ കാരണം. എന്നാൽ ഇത് ഉപയോഗിച്ചാല്‍ പലര്‍ക്കും അലര്‍ജി പ്രശ്‌നങ്ങളുണ്ടാക്കാം. പലര്‍ക്കും ബിപി വല്ലാതെ കുറയുന്ന അവസ്ഥ വരെയെത്തും. ചര്‍മത്തിന് പല പ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയേറെയാണ്. ഇത് സ്ഥിരമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നമുണ്ടാകും. പ്രത്യേകിച്ചും ഇതില്‍ അമോണിയ അടങ്ങിയിട്ടുണ്ടെങ്കില്‍. ഇത് ശ്വാസംമുട്ടല്‍, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്. ചുമയും വലിവുമെല്ലാം ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്നു. കൂടുതല്‍ കാലം ചെല്ലുന്തോറും ചര്‍മത്തിന് ഇത്തരം ഡൈ പ്രശ്‌നമുണ്ടാക്കും. അതായത് വര്‍ഷങ്ങളായി ഇത് ഉപയോഗിച്ച് കഴിയുമ്പോള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ചും ബ്ലാഡര്‍ ക്യാന്‍സര്‍. ബാര്‍ബര്‍ ഷോപ്പുകളില്‍ നില്‍ക്കുന്നവര്‍ക്ക് ഇത് സ്ഥിരമായി സമ്പര്‍ക്കത്തില്‍ വരുന്നതുകൊണ്ട് ഇവരില്‍ ഇത് കണ്ടു വരുന്നു. ഇതുപോലെ ലുക്കീമിയ പോലുള്ള ഇത്തരം പ്രശ്‌നമുണ്ടാകും. ഇത് എന്‍ഡോക്രൈന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് തൈറോയ്ഡ്, എന്‍സൈമുകളുടെ ബാലന്‍സ് പ്രശ്‌നം എന്നിവയും ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നു. ഇവ മുടിക്കും തലയോട്ടിക്കും ദോഷംചെയ്യും. മുടി പൊട്ടിപ്പോകാനും, മുടി വരണ്ട് പോകാനും സാധ്യതയുണ്ട്. ഇത്തരം ഡൈ ഉപയോഗിക്കുന്നത് തലയോട്ടിക്ക് ചൊറിച്ചില്‍ പോലുള്ള കാര്യങ്ങളുണ്ടാക്കുന്നു. ചിലരില്‍ ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. ഇതിലെ കെമിക്കലുകളാണ് ഇതിന് കാരണമാകുന്നത്. മുലയൂട്ടുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇത് ഒരു കാരണവശാലും ഉപയോഗിക്കരുത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്