പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ പദ്ധതിയായ ‘ജീവദ്യുതി’ എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ്, വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയുമായി സഹകരിച്ചാണ് നടത്തിയത്. പ്രിൻസിപ്പൽ രമേഷ് കുമാർ എം.കെ, പി.ടി.എ പ്രസിഡന്റ്
മുനീർ.സി കെ, NSS പ്രോഗ്രാം ഓഫീസർ ആദർശ് ബാബു എം പി എന്നിവരും വൊളന്റീയർ ലീഡർമാരായ അമൽ ശൈലേഷ്, വൈഗ സി പി, അജിൽ കൃഷ്ണ, സോനാ സണ്ണി എന്നിവർ ഉൾപ്പെടെയുള്ള വളണ്ടിയർമാരും ക്യാമ്പിൽ പങ്കാളികളായി.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്