കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്തുകൾ ആരംഭിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റി, മുട്ടിൽ പഞ്ചായത്തിലെ വായ്പക്കർക്കുള്ള അദാലത്ത് ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചു നടന്നു. ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ, വൈസ് പ്രസിഡന്റ് വി.യൂസുഫ്, ഡയരക്ടർമാരായ ജെയിൻ ആന്റണി, കാസിം.ഒ.ഇ, പി.അശോക് കുമാർ, റീജിയണൽ മാനേജർ ജോൺസൺ ടി.ജെ, സെയിൽ ഓഫീസർ ബൈജു കെ.വി. എന്നിവർ പങ്കെടുത്തു. അദാലത്തുകൾ വരും ദിവസങ്ങളിൽ എല്ലാ ബ്രാഞ്ചുകളിലും തുടരുമെന്ന് സെക്രട്ടറി എ.നൌഷാദ് അറിയിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







