മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഉദ്യോഗസ്ഥരും തോൽപ്പെട്ടി
എക്സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കർണാടക യിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മുപ്പത്തിഏഴ് പാക്കറ്റ് 180 മില്ലി ലിറ്ററിന്റെ മദ്യം പിടികൂടി. മദ്യം കടത്താൻ ശ്രമിച്ച പനവല്ലി സർവ്വാണി കൊല്ലി ഉന്നതിയിലെ ജോഗി (59) യെ അറസ്റ്റ് ചെയ്‌തു. പ്രതിയെ മാനന്ത വാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.പ്രിവന്റ്റീവ് ഓഫീസർ ജിനോഷ് പി.ആർ പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ അരുൺ പ്രസാദ് ഇ, സിവിൽ എക്സൈസ് ഓഫീസർമാരായ മൻസൂർ അലി എം.കെ, വിജേഷ് കുമാർ.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അമീർ സി.യു എന്നിവർ പങ്കെടുത്തു.

രാഹുലിന്‍റെ അറസ്റ്റ് ഉടനില്ല, പതിനൊന്നാം ദിനവും ഒളിവിൽ; തുടർനീക്കം യുവതിയുടെ മൊഴിയെടുത്ത ശേഷം
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ മൊഴിയെടുത്ത ശേഷമായിരിക്കും തുടർനടപടികൾ.







