പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡില്‍ ഉപരിതല പ്രവൃത്തി നടക്കുന്നതിനാല്‍ പടിഞ്ഞാറത്തറ – കുപ്പാടിത്തറ റോഡില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി ആറ് വരെ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പടിഞ്ഞാറത്തറയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ മില്ലുമുക്ക്, അരമ്പറ്റക്കുന്ന്, കൊച്ചേട്ടന്‍ കവല വഴി തിരിച്ച് വിട്ടു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







