മാനന്തവാടി നഗരത്തിൽ മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി എൽ.എഫ് സ്‌കൂൾ ജംഗ്ഷനിൽ നടന്നു വന്നിരുന്ന റോഡ് നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിനാൽ മാനന്തവാടി നഗരത്തിൽ ഇതുവരെ തുടർന്ന് വന്ന ട്രാഫിക് നിയന്ത്രണ ങ്ങൾ ജനുവരി 30 നാളെ മുതൽ പിൻവലിക്കുമെന്ന് നഗരസഭഅധികൃതർ അറിയിച്ചു.
നാളെ രാവിലെ സെന്റ് ജോസഫ് ഹോസ്പിറ്റൽ റോഡ് ഗതാഗത ത്തിന് തുറന്നു കൊടുക്കുന്നതിനാൽ മാനന്തവാടി നഗരത്തിൽ മുൻപ് ഉണ്ടായിരുന്ന ട്രാഫിക് സംവിധാനം അതേപടി നിലവിൽ വരുന്നതാണെന്നും നഗരസഭ അറിയിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







