കളമശ്ശേരിയിൽ വാഹനാപകടം: തവിടുപൊടിയായി ഫെരാരി; അപകടത്തിൽപ്പെട്ടത് 5 കോടിയുടെ ആഡംബര കാർ

കളമശേരിയില്‍ ആഡംബര സ്‌പോർട്സ് കാറായ ഫെരാരി അപകടത്തില്‍പ്പെട്ടു. കളമശേരി മെഡിക്കല്‍ കോളേജ് റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഒരു മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കുകളില്ലെന്നും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നുമാണ് വിവരം.

ഫെരാരി മിഡ് എൻജിൻ സ്‌പോർട്സ് കാറായ 488 ജിടിബിയാണ് അപകടത്തില്‍പ്പെട്ടത്. 2015 മുതല്‍ 2019 വരെയാണ് ഈ കാർ കമ്ബനി പുറത്തിറക്കിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് ഈ വാഹനം ഇറങ്ങിയ സമയത്തെ ഓണ്‍ റോഡ് വില. 3.9 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 8 എഞ്ചിനാണ് വാഹനത്തിലുള്ളത്. കാറിന്റെ ഏറ്റവും ഉയർന്ന വേഗത 330 കിലോ മീറ്ററാണ്. ഫെരാരിയുടെ 458ന് പകരക്കാരനായാണ് ഈ വാഹനം എത്തിയത്.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്ബ് ഓടിക്കൊണ്ടിരുന്ന ആഡംബര കാർ ബ്രേക്ക്ഡൗണായതിനെ തുടർന്ന് കത്തി നശിച്ചിരുന്നു. കുസാറ്റ് ക്യാമ്ബസിലായിരുന്നു അപകടം. പാലക്കാട് സ്വദേശിയുടെ ജാഗ്വാർ കാറാണ് കത്തി നശിച്ചത്. ഉണിച്ചിറയിലെ വർക്ക് ഷോപ്പില്‍ അറ്റക്കുറ്റപ്പണിക്കായി എത്തിച്ച കാർ തിരികെ കൊണ്ടു പോകമ്ബോഴായിരുന്നു അപകടം.

കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് വാഹനം ഓടിച്ചിരുന്നയാള്‍ ഇറങ്ങി ബോണറ്റ് തുറന്ന് പരിശോധിച്ചപ്പോഴേക്കും തീയും പുകയും ഉയരുകയായിരുന്നു. ഇതുകണ്ട സമീപത്തെ സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റെ സ്റ്റഡീസിലെ വിദ്യാർത്ഥികളെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൃക്കാക്കര, ഏലൂർ എന്നിവിടങ്ങളില്‍ നിന്ന് ഫയർ ആൻഡ് റസ്‌ക്യൂ ജീവനക്കാരെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചിരുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റില്‍ ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബെൻസ് കാറുകള്‍ കൂട്ടിയിടിച്ചും അപകടമുണ്ടാക്കിയിരുന്നു. കോടികള്‍ വിലയുള്ള ഇവയ്‌ക്കൊപ്പം മറ്റൊരു കാറും അകപ്പെട്ടു. കാറുകളിലുണ്ടായിരുന്ന യുവതിയടക്കം അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു. മെഴ്സിഡസ് ബെൻസിന്റെ എ.എം.ജി എസ്.എല്‍. 55 റോഡ്സ്റ്റർ, എ.എം.ജി ജി.ടി 63എസ്.ഇ കാറുകളും ഒരു ഹ്യുണ്ടായ് ആക്സന്റ് കാറുമാണ് അപകടത്തില്‍പ്പെട്ടത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം പി.ജി.ഡിപ്ലോമ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 16 ന് രാവിലെ 10

ആശാവര്‍ക്കര്‍ നിയമനം

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ഒന്‍പത്, 18വാര്‍ഡുകളില്‍ ആശവര്‍ക്കറെനിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള, 25-45 നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂലൈ 10 ന് രാവിലെ 11

ഇനി ഭക്ഷണം കഴിക്കാൻ പുറത്ത് പോകണ്ട; സ്കൂളുകളിൽ മാ കെയർ സജ്ജം

മാനന്തവാടി: സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്‌കൂൾ കോമ്പൗണ്ടിൽ നിന്നും പുറത്ത് പോകാതെ ലഘുഭക്ഷണം കഴിക്കാനും സ്റ്റേഷനറി സാധനങ്ങൾ വാങ്ങാനും സാഹചര്യമൊരുക്കി മാ കെയർ പദ്ധതി. മാനന്തവാടി ജിവിഎച്ച്എസ്എസിൽ നടന്ന മാ കെയർ ജില്ലാതല ഉദ്ഘാടനം

പഠനത്തോടൊപ്പം  ശാരീരിക ക്ഷമതയും മെച്ചപ്പെടുത്തണം: മന്ത്രി ഒ ആർ കേളു.

വിദ്യാർത്ഥികൾ പഠനത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും കൈവരിക്കണമെന്ന് മന്ത്രി ഒ ആർ കേളു. മാനന്തവാടി ജിവിഎച്ച്എസ്എസിൽ ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതിയ്ക്ക് കീഴിൽ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും എംഎൽഎ ആസ്തി വികസനത്തിൽ നിന്നും

കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി

കൽപ്പറ്റ കൈനാട്ടിയിൽ ശരീരത്തിൽ കേബിൾ കുടുങ്ങി അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി. കേബിൾ കുടുങ്ങി മുറിവ് വ്രണമായതോടെ ഒരാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ അവശതയിലായിരുന്നു. പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തുന്ന മോഹനൻ എന്നയാളും സന്നദ്ധ പ്രവർത്തകൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.