സുല്‍ത്താന്‍ ബത്തേരി – ചേരമ്പാടി റോഡിലെ കോളിയാടി, മാടക്കര അങ്ങാടികള്‍ക്കിടയില്‍ മാത്തൂര്‍ വയല്‍ പ്രദേശത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന പാലത്തിന്റെ പുനര്‍നിര്‍മാണം അവസാനിക്കുന്നതു വരെ കോളിയാടി, മാടക്കര അങ്ങാടികള്‍ക്കിടയില്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പ്രസ്തുത ഭാഗത്തുകൂടി കടന്നുപോകേണ്ട വലിയ വാഹനങ്ങള്‍ മാടക്കര തവനി ചെറുമാട് കോളിയാടി റോഡു വഴിയും ചെറിയ വാഹനങ്ങള്‍ മാടക്കര – പാലാക്കുനി – കോളിയാടി റോഡു വഴിയും പോവണം.

ജില്ലാ സ്കൂൾ കലോത്സവം നാളെ(നവംബർ 22) സമാപിക്കും
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നാളെ (നവംബർ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്ന സമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി







