സ്പന്ദനം ക്വിസ് – എസ്കെഎംജെ കൽപ്പറ്റയും പടിഞ്ഞാറത്തറ എച്ച്എസും ജേതാക്കൾ

റിപ്പബ്ലിക്കിന്റെ വജ്ര ജൂബിലി ദിനത്തിൽ മാനന്തവാടി മേരി മാതാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്പന്ദനം മെഗാ ക്വിസ്’ മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ നികേഷ് എസ് വികാസ് – ശരത് ചന്ദ്രൻ ടീമും ഹൈസ്ക്കൂൾ വിഭാഗത്തിൽ പടിഞ്ഞാറഞ്ഞറ ഗവ.ഹൈസ്ക്കൂളിലെ ഉജ്ജ്വൽ കൃഷ്ണ – ജോൺ സി.എം. കൂട്ടുകെട്ടും ഒന്നാം സമ്മാനമായ 20000 രൂപ വീതമുള്ള പ്രൈസും ഫ്രാൻസിസ് വടക്കേടത്ത്, ഫാ.അബ്രഹാം മറ്റമന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫികളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അഭിനന്ദ് എസ് ദേവ് – അഫ്സീന അസിൻ (മാനന്തവാടി ഗവ.ഹയർ സെക്കണ്ടറി), അതുൽനാഥ് പി – അനൻ അബ്രഹാം (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് എച്ച്.എസ്.എസ്. സു. ബത്തേരി) യും – 10000 രൂപ വീതം കാഷ് പ്രൈസും, യഥാക്രമം കെ.എം.ഫിലിപ്പ് മാസ്റ്റർ, അബ്രഹാം കൽപ്പകവാടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫികളും, മൂന്നാം സ്ഥാനം ഗോകുൽ കൃഷ്ണ – ശ്രീലക്ഷ്മി സുരേഷ് (എസ്.എച്ച്.എസ്.എസ് ദ്വാരക ) അർച്ചന ശ്രീജിത്ത്-സ്നിഗ്ദ്ധ എസ്.ജി (ജി.എച്ച്.എസ്.എസ് തരിയോട് ) -5000 രൂപ വീതം കാഷ് പ്രൈസും ജോസ് മടുക്കയിൽ, മത്തായി കോപ്പുഴ സ്മാരക ട്രോഫികളും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ ഏറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ 10 സ്ഥാനങ്ങൾ നേടിയ ടീമുകൾക്കും കാഷ് അവാർഡുകൾ നൽകി.
മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസഭാ ഉപാദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യഷൻ ജുനൈദ് കൈപ്പാണി, ജോയന്റ് ആർ.ടി.ഒ. മനു, സ്പന്ദനം പ്രസിഡണ്ട് ഫാ. വർഗ്ഗീസ് മറ്റമന, ഡോ.ഗോകൽ ദേവ്, മുൻ പഞ്ചാ. പ്രസിഡണ്ടുമാരായ വർക്കി മാവറ, ഇ.എം.ശ്രീധരൻ മാസ്റ്റർ, കവയിത്രി സ്റ്റെല്ല ടീച്ചർ തുടങ്ങി 15 പ്രമുഖ വ്യക്തികൾ ക്വിസ് ചോദ്യങ്ങൾ ചോദിച്ച് ഉൽഘാടനം ചെയ്തു. റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം, ഷാജൻ ജോസ്, അസോ.പ്രൊഫ. മിനി ടീച്ചർ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന സമ്മാനങ്ങൾ നല്കുന്ന സ്പന്ദനം ക്വിസ് മത്സരങ്ങൾ തുടർ വർഷങ്ങളിലും നടത്തുമെന്ന് സ്പന്ദനം ഡയറക്ടർ ബാബു ഫിലിപ്പ്.കെ, സെക്രട്ടറി പി.കെ.മാത്യു എന്നിവർ അറിയിച്ചു.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.