മാനന്തവാടി : എടവക പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ. പി. സ്ക്കൂൾ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ജനറൽ കൺവീനർ കെ. ആർ സദാനന്ദൻ കെ.എം ഷിനോജിന് കൈമാറി നിർവഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ മച്ചഞ്ചേരി അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി. കെ. മാധവൻ, കൺവീനർ ഹെഡ്മിസ്ട്രസ് ബിന്ദു ലക്ഷ്മി, വാർഡ് മെമ്പർ മിനി തുളസീധരൻ , കെ. ആർ. ജയപ്രകാശ് , സുധീർ കുമാർ മാങ്ങലാടി, ജയകുമാർ എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







