കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ
പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ
രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച
കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്‌ദുള്ള, ജമാൽ കെ സി,സാലിം മാസ്റ്റർ കെ. സി, അഡ്വ അഫ്സൽ അലി തുടങ്ങിയവർ സംബന്ധിച്ചു.
ചായ് ഷാഫിയാണ് സ്പോൺസർഷിപ്പ്.
കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്‌സ് ക്ലിനിക്‌സ് 5001 രൂപയും ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൽ ജിം വെള്ളമുണ്ട സ്പോൺസർ ചെയ്ത ട്രോഫിയും റണ്ണേഴ്സ‌് അപ്പിന് ഡിംസ് അക്കാദമി സ്പോൺസർ ചെയ്ത 3001 രൂപയും ഡിഎംസി ലാബ് കൽപ്പറ്റ സ്പോൺസർ ചെയ്ത ട്രോഫിയുമാണ് നൽകിയത്.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും