‘പകുതി വില’ തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: സംസ്ഥാനമാകെ നടന്ന ‘പകുതി വില’ തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. സീഡ് സൊസൈറ്റികളിൽ അംഗത്വ ഫീസായി 320 രൂപ വീതമാണ് ഒരാളില്‍ നിന്ന് വാങ്ങിയത്. സ്കൂട്ടർ പദ്ധതിയുടെ വ്യവസ്ഥകൾ സാക്ഷ്യപ്പെടുത്താൻ വക്കീൽ ഫീസായി 500 രൂപും ഒരാളില്‍ നിന്ന് ഈടാക്കിയത്. പിരിച്ചെടുത്ത തുകയിൽ 100 രൂപ വീതമാണ് ഫീൽഡ് പ്രൊമോട്ടർമാർക്ക് നൽകിയത്. കരാർ തയ്യാറാക്കിയതെല്ലാം അനന്തു കൃഷ്ണന്‍റെ പേരിലാണ്. അഭിഭാഷകനെ ഏർപ്പാടാക്കിയതും അനന്തുവിന്‍റെ സ്ഥാപനമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പകുതി വിലയ്ക്ക് വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ കേസില്‍ പ്രാഥമിക വിവര ശേഖരണം നടത്തുകയാണ് ഇഡി. തട്ടിപ്പിലൂടെ പ്രതി അനന്തു കൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാൻ അനന്തു കൃഷ്ണൻ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി.

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.