ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോണ്ഗ്രസ് ഭവന്റെ കുറ്റിയടി ക്കൽ കർമ്മം കെ. പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ആദ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ മുഖ്യാതിഥിയായിരുന്നു. പോൾസൺ കൂവക്കൽ, എ.പി ശ്രീകുമാർ, വിനോദ് കുമാർ പി, എം.എം ജോസ്, കെ.ജെ ജോൺ, ശിവദാസൻ നായർ, നൗഷാദ് കെ.യു, അജി പൊഴുതന, ജ്യോതിഷ് കുമാർ, എന്നിവർ സംസാരിച്ചു.സുനീഷ് തോമസ്,ശശി അച്ചൂർ, ഷുക്കൂർ പാലശ്ശേരി, കെ,വി രാമൻ, സുധ അനിൽ,ഗീത, എന്നിവർ നേതൃത്വം നൽകി.

സ്നേഹ സമ്മാനമായി ഫുട്ബോൾ നൽകി
എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട്







