പെരികമന ശങ്കരപ്രസാദ് നമ്പൂതിരി കൊടിയേറ്റി.ഫെബ്രുവരി 7ന് രാവിലെ 6 മണിക്ക് പതിവ് പൂജകൾ, 12ന് ഉച്ചപൂജ, 3ന് മലയിറക്കൽ, 6ന് മുത്തപ്പൻ വെള്ളാട്ട്, തുടർന്ന് മലക്കാരി വെള്ളാട്ട്, താലപ്പൊലി വരവ്, രാത്രി 8 മണി മുതൽ മലക്കാരി, ഗുളികൻ തിറയും ഭഗവതി വെള്ളാട്ടവും 9.30ന് കളിക്കപ്പാട്ട്,10ന് കലശം വരവ്.ശനിയാഴ്ച രാവിലെ 7ന് തിരുവപ്പന, 10ന് ഭഗവതി തിറ, 12ന് കൂടിക്കാഴ്ചയോടുകൂടി തിരുവുത്സവം സമാപിക്കും.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്
കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്







