വിവാഹമോചനത്തിന് വിചിത്ര പ്രതികാരവുമായി ഭർത്താവ്

വിവാഹ മോചനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ സാധാരണമായിക്കഴിഞ്ഞു. വിവാഹ ശേഷം ഒന്നിച്ച്‌ ജീവിക്കാൻ സാധിക്കുന്നില്ലെന്ന് തോന്നിയാല്‍ ഭാര്യയും ഭർത്താവും പരസ്പര ധാരണയോടെ പിരിയുന്നതാണ് ഇന്ന് സാധാരണമാകുകയാണ്. വീട്ടുകാരും ഇവർക്കൊപ്പം നില്‍ക്കുന്നു എന്നത് വേറൊരു വശം. ചുരുക്കം ചില ബന്ധങ്ങളില്‍ വിവാഹ മോചനമെന്നത് ഇരുകൂട്ടരും തമ്മിലുള്ള വഴക്കിലേക്കും കോടതിയിലെ പരസ്പരമുള്ള പോരിലേക്കുമെല്ലാം പോകാറുമുണ്ട്. എന്നാല്‍ തനിക്കെതിരെ വിവാഹ മോചന ഹർജി ഫയല്‍ ചെയ്ത ഭാര്യയെ ഉപദ്രവിക്കാൻ ഒരു വ്യക്തി സ്വീകരിച്ചത് തീർത്തും വിചിത്രമായ മാർഗ്ഗമാണ്. ഭാര്യയുടെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീധനമായി ലഭിച്ച ബൈക്കില്‍ സ്ഥിരമായി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ ഭാര്യയെ വീണ്ടും ഉപദ്രവിക്കുന്നത്. വിവാഹത്തിന്റെ ഭാഗമായി, വധുവിന്റെ അച്ഛൻ വരന് ഒരു ബൈക്ക് സമ്മാനമായി നല്‍കി. പക്ഷേ അത് രജിസ്റ്റർ ചെയ്തത് മകളുടെ പേരിലായിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒന്നര മാസത്തിനുശേഷം, ദമ്പതികള്‍ക്കിടയില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ബന്ധം വഷളായതോടെ ഭാര്യ ഭർത്താവിന്റെ വീട് വിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. വിവാഹ മോചനത്തിലായി യുവതി കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇയാള്‍ വ്യത്യസ്തമായ ഒരു വഴി കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി ലഭിച്ച ബൈക്ക് ഉപയോഗിച്ച്‌ ഇയാള്‍ മനപ്പൂർവ്വം ഗതാഗത നിയമങ്ങള്‍ ലംഘിക്കാൻ തുടങ്ങി. ഇതോടെ ട്രാഫിക് ചലാൻ പോകുന്നത് ഭാര്യയുടെ പേർക്കായി. ഓണ്‍ലൈൻ ട്രാഫിക് ചലാൻ അറിയിപ്പുകളും ഭാര്യയുടെ ഫോണിലേക്കാണ് പോകുന്നത്. തുടക്കത്തില്‍ യുവതി പിഴ അടച്ചിരുന്നെങ്കിലും നിയലംഘനങ്ങള്‍ സ്ഥിരമായി ചലാനുകള്‍ പ്രവഹിക്കുന്നത് ആവർത്തിച്ചതോടെ അവർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇയാളോട് ബൈക്ക് തിരികെ നല്‍കാൻ യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നെങ്കിലും വിവാഹ മോചന കേസില്‍ വിധി വരുന്നതുവരെ വാഹനം തിരികെ നല്‍കില്ലെന്നായിരുന്നു അയാളുടെ നിലപാട്. ബൈക്ക് തിരികെ നല്‍കുന്നില്ലെന്ന് മാത്രമല്ല അതുപയോഗിച്ച്‌ ഇയാൾ നിയമ ലംഘനങ്ങള്‍ നടത്തി ഭാര്യക്ക് എട്ടിന്റെ പണി കൊടുക്കുന്നത് തുടരുകയാണ്. ഇതോടെ ട്രാഫിക് പോലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് യുവതി.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *