കൊച്ചി നഗരത്തിൽ ഇന്ന് ‘നോ ഹോൺ ഡേ’; നിരോധിത സ്ഥലങ്ങളിൽ ഹോൺ അടിച്ചാൽ ഇനിമുതൽ കർശന നടപടിയെന്ന് പോലീസ് മുന്നറിയിപ്പ്

കൊച്ചി നഗരത്തില്‍ ഇന്ന് ‘നോ ഹോണ്‍ ഡേ’. നിശബ്ദ മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി പ്രത്യേക വാഹന പരിശോധനകളും നടത്തും.

അമിതമായി ഹോണ്‍ മുഴക്കുന്നതിനെ തുടർന്നുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഹോണ്‍ വിരുദ്ധ ദിനം ആചരിക്കുന്നത്. അതേസമയം ‘നോ ഹോണ്‍ ഡേ’യുടെ ഭാഗമായി ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണം നടത്തും.

നഗര പരിധിയില്‍ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, കോടതികള്‍ എന്നിവയുടെ പരിസരങ്ങളില്‍ ഹോണ്‍ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നഗരത്തിൽ ഇത്തരത്തിൽ ‘നോ ഹോൺ ഡേ’ ആചരിക്കുന്നത്.

നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ കണ്ടെത്തി; ഉടമസ്ഥർക്ക് കൈമാറി വയനാട് പോലീസ്

കൽപ്പറ്റ: ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി നഷ്ടപ്പെട്ട 134 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി. സൈബർ സെൽ വിഭാഗം സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴി നടത്തിയ കാര്യക്ഷമമായ അന്വേഷണത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. ജില്ലയ്ക്ക്

പതിനാറ്കാരന് കൂട്ടുകാരുടെ ക്രൂരമർദനമേറ്റ സംഭവം; രണ്ടാമനെ അറസ്റ്റ് ചെയ്‌തു.

കൽപ്പറ്റ: മോശം വാക്ക് വിളിച്ചെന്നാരോപിച്ച് പതിനാറുകാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ ഒരുത്തനെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ മെസ് ഹൗസ് റോഡ് കുറ്റിക്കുന്ന് കാരക്കാടൻ വീട്ടിൽ മുഹമ്മദ് നാഫിയെയാണ് പോലീസ് ഇൻസ്പെക്ടർ എ

മീനങ്ങാടിയിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഗൃഹോപകരണങ്ങളും രേഖകളും ചാമ്പലായി

മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ നെല്ലിച്ചോട് കളരിക്കൽ സുജീഷിന്റെ വീട് തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു അപകടം. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ പുറത്തുപോയി തിരികെ വരുമ്പോഴാണ് വീടിനുള്ളിൽ നിന്നും കനത്ത

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.അനുമോദന പ്രസംഗം നടത്തി.അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ്

ബ്രഹ്മഗിരിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ അന്വേഷണം വേണം: ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനും ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനും എന്ന പേരിൽ സിപിഎം നടത്തിവന്ന ബ്രഹ്മഗിരി സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം നേതൃത്വത്തിനെതിരെ അന്വേഷണം

ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി

കൽപ്പറ്റ : ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ദുരന്തബാധിതർക്കായ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി.ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സിക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി താക്കോൽദാന ചടങ്ങ് ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.