എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റി പുനസ്ഥാപിക്കാന്‍ അവസരം. 1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത (ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1994 ഒക്ടോബര്‍ മുതല്‍ 2024 സെപ്തംബര്‍ വരെ രേഖപ്പെടുത്തിയ) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 30 വരെ സീനിയോറിറ്റി പുനസ്ഥാപിക്കാം. എംപ്ലോയ്‌മെന്റ് ഓഫീസ് മുഖേന ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍, രജിസ്‌ട്രേഷന്‍ റദ്ദായവര്‍, റീ-രജിസ്‌ട്രേഷന്‍ നടത്തിയവര്‍ എന്നിവര്‍ക്കും ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.eemployment.kerala.gov.in ല്‍ ഓണ്‍ലൈനായും രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍- 04936 221149

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.
മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി