മിക്കവരുടെയും ഇഷ്ട ഭക്ഷ്യവസ്തുവാണ് ഷുഗർ. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേർട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കരിമ്പില്‍ നിന്നാണ് പഞ്ചസാര ലഭ്യമാകുന്നത്. ഫാക്റ്ററിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പഞ്ചസാര ഉല്പാദിപ്പിക്കുമ്പോള്‍ കരിമ്പിലെ മധുരം ഒഴികെയുള്ള എല്ലാ പോഷകങ്ങളും നീക്കപ്പെടുന്നു. ഇതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. പഞ്ചസാരയില്‍ കാലറി ധാരാളം അടങ്ങിയിരിക്കുന്നു. ശരീരം ഉപയോഗിച്ച് മിച്ചം വരുന്ന കാലറി കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. കൂടുതല്‍ പഞ്ചസാര കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പാൻക്രിയാസില്‍നിന്ന് കൂടുതല്‍ ഇൻസുലിൻ ഉല്പാദിപ്പിക്കേണ്ടതായി വരുകയും ചെയ്യും. കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുമ്പോള്‍ ബീറ്റാകോശങ്ങള്‍ തളരുകയും പ്രമേഹത്തിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടായി പ്രമേഹമുണ്ടാകുന്നു. ഹൃദയാഘാതം ഉണ്ടാക്കുന്നതില്‍ പൂരിതകൊഴുപ്പിനെക്കാള്‍ അപകടകാരിയാണെത്രേ പഞ്ചസാര. രക്തത്തിലെ ടൈഗ്ലിസറൈഡ് നിലവാരം ഉയർത്തുന്നു. ശരീരത്തില്‍ കൂടുതലായി എത്തുന്ന ഷുഗർ ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പായി മാറ്റപ്പെടുന്നു. തല്‍ഫലമായി രക്തത്തിലെ ഇതിന്റെ അളവ് ഉയരുന്നു. ക്യാൻസർ സെല്ലുകളെ വളരാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ക്യാൻസർ സെല്ലുകള്‍ വളരാൻ ഇത് ഇടയാക്കും എന്ന് പഠനങ്ങളില്‍ പറയുന്നു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്