ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ചെയര്‍മാന്‍ എ. ഷാജഹാന്റെ നേത്വത്തില്‍ നാളെ (ഫെബ്രുവരി 15) കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ പബ്ലിക് ഹിയറിങ് നടക്കും. മണ്ഡല വിഭജന നിര്‍ദേശങ്ങളില്‍ നിശ്ചിത സമയപരിധിക്കകം ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവര്‍, മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ ഒരു പ്രതിനിധി, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ മുഖേന ഹിയറിങ് നോട്ടീസ് ലഭിച്ചവര്‍ ഹിയറിങ്ങില്‍ പങ്കെടുക്കണം. മാനന്തവാടി, പനമരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും മാനന്തവാടി നഗരസഭക്കും രാവിലെ ഒന്‍പതിനും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകള്‍, നഗരസഭക്കും രാവിലെ 11 നും കല്‍പ്പറ്റ ബ്ലോക്കിന് കീഴിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും കല്‍പ്പറ്റ നഗരസഭക്കും ഉച്ചയ്ക്ക് രണ്ടിനുമാണ് ഹിയറിങ് നടക്കുക.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്