മഹാത്മാഗാന്ധി കുടുംബ സംഗമം മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് ഒളവത്തൂർ മഹാത്മാഗാന്ധി കുടുംബസംഗമവും വാർഡ് കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. വാർഡ് പ്രസിഡണ്ടായി പോസ്റ്റുമാൻ അനിൽകുമാറിനെ തെരഞ്ഞെടുത്തു . മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ജോയി തൊട്ടിത്തറ
പരിപാടി ഉദ്ഘാടനം ചെയ്തു.
ഷിജു ഗോപാൽ അധ്യക്ഷനായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.പത്മനാഭൻ സ്വാഗതം പറഞ്ഞു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







