പിലാക്കാവ്:പിലാക്കാവ് സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി പിലാക്കാവിൽ വിളംബര ജാഥ നടത്തി.
ഫെബ്രുവരി പതിനേഴിന് തിങ്കളാഴ്ച്ച 4:30ന് നടക്കുന്ന വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
സ്കൂളിലെ ഗോത്ര വർഗ്ഗ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും അദ്ദേഹം നിർവ്വഹിക്കും.മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി,കോർപ്പറേറ്റ് മാനേജർ ഫാദർ ജെൻസൻ പുത്തൻവീട്ടിൽ, ജനപ്രതിനിധികൾ,പ്രമുഖവ്യക്തികൾ പങ്കെടുക്കും.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







