തലപ്പുഴ: തലപ്പുഴ മിൽക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥ
ലത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കാൽപാടുകൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധിച്ചതിൽ കാൽപ്പാടു കൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊ തുജനത്തിന് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രാത്രി സമയത്ത് വിടിന് പുറത്ത് ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്ര ചെയ്യാവുയെന്നും മദ്രസ വിദ്യാർത്ഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അറിയിച്ചു. പശു, ആട് എന്നിവ വളർ ത്തുന്നവർ തൊഴുത്തിന് സമീപം ലൈറ്റുകൾ തെളിയിക്കാൻ പരമാവധിശ്രദ്ധിക്ക ണമെന്നും അധികൃതർ അറിയിച്ചു.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍