ആനപ്പാറ: ചുള്ളിയോട് ആനപ്പാറ ചില്ലിങ് പ്ലാന്റിന് സമീപം പൂച്ചപ്പുലി (ലെപ്പേർഡ് ക്യാറ്റ്) കുഞ്ഞിന്റെ ജഡം കണ്ടെത്തി. സ്വകാര്യ വ്യക്തിയു ടെ വീട്ടുവളപ്പിലാണ് ഇന്ന് രാവിലെ പൂച്ചപ്പുലി കുഞ്ഞിന്റെ ജഡം കണ്ട ത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടപടിക്രമ ങ്ങൾ പൂർത്തിയാക്കി ജഡം പുൽപള്ളി മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. പനി ബാധിച്ചാണ് പൂച്ചപ്പുലി ചത്തതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജഡം വനത്തിനുള്ളിൽ സംസ്‌കരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







