മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ അപകടമോ..?

തലയണയ്ക്ക് കീഴില്‍ മൊബൈല്‍ വെച്ച്‌ കിടന്നുറങ്ങുന്നത് മരണത്തിന് ഇടയാക്കുമെന്ന വാദം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കാം… മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനാണ് പ്രശ്നക്കാരന്‍ എന്നാണ് വാദം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ഡോക്റ്റര്‍മാരും ഗവേഷകരും പറയുന്നത്. തലയണയ്ക്ക് അടിയില്‍ സൂക്ഷിക്കുന്ന മൊബൈലില്‍ നിന്ന് അപകടകാരികളായ റേഡിയേഷന്‍ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിച്ച്‌ തലച്ചോറില്‍ വരെയെത്തുമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്ന ഒരു പോസ്റ്റില്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇത് അടിസ്ഥാനമില്ലാത്ത പ്രചരണമാണെന്നാണ് കണ്ടെത്തല്‍. മൊബൈല്‍ ഫോണില്‍ നിന്ന് നോണ്‍ അയണൈസിങ് റേഡിയേഷനുകളാണ് പുറത്തു വരുന്നത്. അവയില്‍ ഊര്‍ജം വളരെ കുറവായിരിക്കും. ഡിഎന്‍എയെയോ ഏതെങ്കിലും ഒരു കോശത്തെയോ കേടു വരുത്താന്‍ മാത്രമുള്ള ശക്തി അതിനുണ്ടാകില്ല. എക്സ്റേയ്സ് പോലുള്ള അയണൈസിങ് റേഡിയേഷനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണിലെ വൈഫൈയും ബ്ലൂടൂത്തും വഴിയുള്ള റേഡിയേഷനുകള്‍ ചെറു തെന്നലിന് തുല്യമാണ്. മാരകമായ യാതൊന്നും ഈ റേഡിയേഷന്‍ മൂലമുണ്ടാകില്ലെന്ന് ചുരുക്കം. ലോകാരോഗ്യ സംഘടനയോ, ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ക്യാന്‍സറോ മൊബൈല്‍ റേഡിയേഷന്‍ മാരകമാണെന്നതില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള ദീര്‍ഘകാലമായുള്ള പഠനങ്ങളില്‍ പോലും അതുമൂലം തലച്ചോറിന് അസുഖം ബാധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. എന്നിട്ടും മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിന്‍ ക്യാന്‍സറിന് ഇടയാക്കുമെന്ന മട്ടിലുള്ള പ്രചരണം ശക്തമാണ്. കഴിഞ്ഞ 20 വര്‍ഷമായി മൊബൈല്‍ ഫോണുകള്‍ സജീവമാണ്. മറ്റൊന്ന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂക്കിലേക്ക് ഇരച്ചു കയറില്ലെന്നതാണ്. അന്തരീക്ഷത്തില്‍ തുല്യമായ രീതിയിലായിരിക്കും ഇവ പരക്കുക. അതു മാത്രമല്ല തലയോട്ടി ഇവയില്‍ നിന്ന് വേണ്ട രീതിയില്‍ പരിരക്ഷയും നല്‍കും.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.