പുളിഞ്ഞാൽ:
വയനാട് ജില്ലാപഞ്ചായത്തിൻ്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ്.എസ്.എൽ.സി പഠനസഹായി ‘ഉയരെ’ യുടെ വെള്ളമുണ്ട ഡിവിഷൻ തല
വിതരണോദ്ഘാടനം പുളിഞ്ഞാൽ ഗവണ്മെന്റ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,രോഹിത് എം. കെ, ജിൽജിത്ത് എസ്, ഗിരീഷ് ബാബു,സുഭദ്ര കെ. പി, ശബാന എം തുടങ്ങിയവർ സംബന്ധിച്ചു.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







