കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കെഐആർഎഫ്) ഉന്നത സ്ഥാനം കരസ്ഥമാക്കി

സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലും (കെഎച്ച്ഇസി) ചേർന്നൊരുക്കിയ കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (KIRF) ഉന്നത സ്ഥാനം കരസ്ഥമാക്കി ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നേരത്തെ പ്രഖ്യാപിച്ച അവാർഡുകൾ എറണാകുളം സെന്റ് തെരേസസ് കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ ബംഗളൂരിലെ സെന്റർ ഫോർ ഹ്യൂമൺ ജെനിറ്റിക്‌സിലെ പ്രൊഫസറും നാക്കിന്റെ മുൻ ഡയറക്ടറുമായ പ്രൊഫസർ. രംഗനാത് എച്ച് അന്നേഗൗഡയിൽ നിന്നും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ലിഡ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമൂദേവി. സി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ സഹായമാകുന്ന തരത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന രീതിയാണിത്.
ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെയൊരു റാങ്കിംഗ് സംവിധാനത്തിന് തുടക്കമിടുന്നത്. ദേശീയ തലത്തിലുള്ള എൻഐആർഎഫ് മാതൃകയുടെ ചുവടുപിടിച്ച്‌ സംസ്ഥാനാധിഷ്ഠിത മാനദണ്ഡങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കെഐആർഎഫ്) തയാറാക്കിയത്. സർവകലാശാലകളും കോളേജുകളും ഉൾപ്പെടെ സംസ്ഥാനത്തെ 449 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റാങ്കിങ്ങിൽ പങ്കെടുത്തത്. ഇതിൽ ഉൾപ്പെട്ട 29 നഴ്സിങ് കോളേജുകളിൽ ആദ്യത്തെ 02-10 റാങ്ക് ബാൻഡിങ്ങിലാണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് തിരഞ്ഞെടുക്കപ്പെട്ടത്.

അധ്യാപന നിലവാരം, ഗവേഷണം, ബിരുദലഭ്യതാ ഫലങ്ങൾ,പരിസരവത്ക്കരണം, ശാസ്ത്രബോധം, മതനിരപേക്ഷത, സുസ്ഥിരത എന്നിവ ഉൾപ്പെടുന്ന വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളെ റാങ്ക് ചെയ്തത് .
2014 മുതൽ പ്രവർത്തനമാരംഭിച്ച ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ തുടക്കം മുതൽ എല്ലാ വർഷവും ശരാശരി 95%ത്തിന് മുകളിൽ വിജയം കൈവരിച്ചുവരുന്ന കോളേജ് പാഠ്യേതര മേഖലകളിലും മികവ് പുലർത്തി പോരുന്നു. പ്രവർത്തി പരിചയമുള്ള അധ്യാപകരും മികവുറ്റ ലാബുകളും അടിസ്ഥാന സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളും തുടർച്ചയായ വിജയവും ആണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിനെ കെഐആർഎഫ് റാങ്കിങ്ങിലേക്ക് നയിച്ചത്.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി

മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കുഴൽപ്പണ വേട്ട

മുത്തങ്ങ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ വാഹന പരിശോധനയിൽ KL

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ വയനാട് ജില്ലയിൽ

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നാളെ (ഡിസംബർ 7) വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടു ക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന കുടുംബ സംഗമമാണ് പ്രതിപക്ഷനേതാവിൻ്റെ

ലഹരിവിരുദ്ധ ഫുട്ബോൾ ടൂർണ്ണമെന്റ് സമാപിച്ചു.

മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.ജെ ഷാജി സമാപന പരിപാടി ഉദ്ഘാടനം

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വളണ്ടിയർ ദിനചാരണത്തിന്റെ ഭാഗമായി കാക്കവയൽ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വളണ്ടിയര്‍‌മാര്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പാര്‍പ്പിടമില്ലാത്തവര്‍ക്ക് സ്നേഹഭവനമൊരുക്കാൻ പണം സമാഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫെസ്റ്റ്. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും ജില്ലാ വിമുക്തി മിഷൻ മാനേജറുമായ

ബയോവേഴ്സ് എക്സ്പോ സംഘടിപ്പിച്ചു.

മേപ്പാടി: പൊതുജനങ്ങൾക്ക് മെഡിക്കൽ സാങ്കേതികവിദ്യ അടുത്തറിയാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ലോക ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച ‘ബയോവേഴ്സ് എക്സ്പോ 2025’ എന്ന ബയോമെഡിക്കൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.