മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് പരിധിയിലുള്ള കുഴിനിലം അഗതി മന്ദിരത്തിൽ ജെ പി എച്ച് എൻ നിയമന കൂടിക്കാഴ്ച നടത്തുന്നു. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 21നും 35 നും ഇടയിൽ പ്രായമുള്ള ബി എസ് സി നേഴ്സിങ് /ജനറൽ നഴ്സിംഗ് യോഗ്യതയുള്ളവർ ഫെബ്രുവരി 21 ന് രാവിലെ 10 ന് ബയോഡാറ്റ, ജാതി, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുമായി മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം . ഫോൺ 04935240210

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







