കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് വയനാട് ജില്ലയിൽ മാർച്ച് 31 വരെ കുടിശിക അദാലത്ത് നടത്തുന്നു. നിലവിൽ കൃത്യമായി അംശദായം അടക്കാതെ സ്ഥാപനങ്ങൾക്കും പിരിഞ്ഞു പോയ ജീവനക്കാരുടെ വിവരങ്ങൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ നടക്കുന്ന അദാലത്തിൽ ഇളവ് ലഭിക്കുന്നതായിരിക്കും. കൂടാതെ പുതുതായി ക്ഷേമനിധിയിൽ അംഗത്വം എടുക്കാവുന്നതുമാണ്. അദാലത്തിൽ സഹകരികാത്ത സ്ഥാപനങ്ങൾക്ക് എതിരെ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമനടപടികൾ ഏപ്രിൽ ഒന്ന് മുതൽ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936206878

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍