കേരള സർവകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ എം റ്റി ) പുന്നപ്രയിൽ 2025 27 വർഷത്തേക്കുള്ള ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് അഡ്മിഷൻ നടത്തുന്നു. പ്രവേശനത്തിന് ഫെബ്രുവരി 28 രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റർവ്യൂവും നടത്തും. 50 ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്കും ( എസ് സി / എസ് ടി 45 ശതമാനം മാർക്ക്, എസ് ഇ ബി സി, ഒ ബി സി 48 ശതമാനം മാർക്ക് ) അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും കെ മാറ്റ് /സി മാറ്റ് / ക്യാറ്റ് ഉള്ളവർക്കും അതിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾ www.imtpunnapra.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിലാസം ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി,വാടയ്ക്കൽ.പി.ഒ, ആലപ്പുഴ688003 ഫോൺ 9188067601, 9946488075, 9747272045.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ