വയനാട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ ( കാറ്റഗറി നമ്പർ 703/2021) തസ്തികയുടെ പ്രായോഗിക പരീക്ഷ മാർച്ച് 04 മുതൽ 07 വരെ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ എല്ലാ അവശ്യ രേഖകളും അപ്‌ലോഡ് ചെയ്യണം. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ഫോട്ടോ പതിച്ച അസ്സൽ തിരിച്ചറിയൽ രേഖ സാധുവായ ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പർട്ടിക്കുലേഴ്സ്, ഗസറ്റ് പ്രകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ടെസ്റ്റിന് ഹാജരാകണം. പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന അന്നേദിവസം തന്നെ എറണാകുളം മേഖലാ പി.എസ്.സി ഓഫീസിൽ വെച്ച് നടത്തുന്നതാണ്. യഥാസമയം വേരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതുമാണ്.ഫോൺ 04936-202539

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ