വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ബയോഡാറ്റയും സഹിതം ഫെബ്രുവരി 24 രാവിലെ 11 ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

സൗജന്യ വയറിങ് പരിശീലനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.







