പനമരം: പനമരം ഗവ.എൽ.പി സ്‌കൂൾ 112-ാംവാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. പിടിഎ പ്രസിഡണ്ട് ഇർഷാദ് കെ.പി അധ്യക്ഷത വഹിച്ച ചട ങ്ങ് പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മ്‌മി ആലക്കമറ്റം ഉദ്ഘാടനം ചെയ് തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി സുബൈർ, വാർഡ് മെമ്പർ സുനിൽ കുമാർ, എസ്എംസി ചെയർമാൻ സി.കെ മുനീർ, എംപിടിഎ പ്രസിഡണ്ട് ദിവ്യ സുധീർ,പിടിഎ വൈസ്പ്രസിഡണ്ട് താജുന്നിസ റഷീദ്, പ്രൈമറി പ്രസിഡണ്ട് ദിലീപ് എം.ജി, എച്ച്എം പൈലി ടി.പി, ശ്രീജ കെഎന്നിവർ സംസാരിച്ചു. കൊച്ചുറാണി തോമസ്, റീജ മാമൻ, കനക കെ.ജി എന്നിവർക്ക് യാത്രയയപ്പും നൽകി.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ